മാക്ക് കമ്പ്യൂട്ടറുകളെ തറ പറ്റിക്കാന്‍ ഷവോമി ലാപ്‌ടോപ് രംഗത്തേക്കും…

ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്പന്മാരായ ഷവോമി ലാപ്‌ടോപ്പ് വിപണിയിലേക്കും കടക്കുന്നു. ആപ്പിളിനും ലെനോവയ്ക്കും വെല്ലുവിളിയുയര്‍ത്തി കമ്പനിയുടെ ആദ്യ മോഡല്‍ അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തുമെന്നാണു സൂചന.

മെമ്മറി ചിപ്പുകള്‍ ലഭ്യമാക്കുന്നതിനു സാംസംഗുമായി കമ്പനി കരാറൊപ്പിട്ടെന്നാണു വിവരം. അഞ്ചുവര്‍ഷം മുമ്പു സ്ഥാപിതമായ ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മുന്‍നിര ബ്രാന്‍ഡാണ്. താങ്ങാവുന്ന വിലയില്‍ മികച്ച ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു വിപണി പിടിക്കുകയെന്നതാണു ഷവോമിയുടെ ലക്ഷ്യം.

Top