ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി ഷവോമി എത്തുന്നു

ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി ഷവോമി വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.  ഷവോമിയുടെ സിഎന്‍വൈ 399 എന്ന മോഡലിലുള്ള സ്മാര്‍ട്ട്‌ഫോണാണ് വിലയില്‍ അത്ഭുതം കാണിച്ച് വിപണി കൈപ്പിടിയിലാക്കാന്‍ എത്തുന്നത്. 4000 രൂപയ്ക്കാണ് നാലാം തലമുറ ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതെന്നാണ് സൂചന. വിലയില്‍ കുറവുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുണ്ടാകില്ലെന്നാണ് കമ്പനിയുടെ വാഗ്ദാനം.

ചൈനീസ് ആപ്പിള്‍ എന്ന് അറിയപ്പെടുന്ന ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍  4ജിക്ക് പുറമേ 720 മെഗാ പിക്‌സലിലുള്ള എച്ച്.ഡി വീഡിയോയും സപ്പോര്‍ട്ട് ചെയ്യും. 1 ജിബി റാമാണ് ഫോണിലുള്ളത്.

മൊബൈല്‍ മേഖലയില്‍ തരംഗമായി മാറിയ ഷവോമി ക്യാമറ ഉദ്പാദന രംഗത്തേക്ക് കൂടി കടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടക്കാണ് വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്ന വാര്‍ത്ത.

Top