ഫ്രീ വൈഫൈ, ഇന്റര്‍നെറ്റ് ഓഫറുമായി ഗൂഗിളും ഫേയ്‌സ്ബുക്കും

ഫ്രീ വൈഫൈ, ഇന്റര്‍നെറ്റ് എന്ന ലക്ഷ്യവുമായി ഗൂഗിളും ഫേയ്‌സ്ബുക്കും എത്തുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത ലോകത്തിലെ മൂന്നില്‍ രണ്ട് ആളുകള്‍ക്ക് കണക്ഷന്‍ നല്‍കുക എന്നതാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.

പ്രൊജക്റ്റ് ലൂണ്‍ എന്നാണു ഗൂഗിളിന്റെ പദ്ധതിയുടെ പേര്.ആകാശത്തില്‍ പറന്നു നടക്കുന്ന ബലൂണുകള്‍ വഴി എല്ലാവര്‍ക്കും ഫ്രീയായി വൈഫൈ നല്കുന്നതാണ് ഈ പദ്ധതി. അതായത് ഇന്റര്‍നെറ്റ് എത്താത്ത മേഖലകളില്‍ ആകാശത്തില്‍ നിന്ന് ഫ്രീയായി വൈഫൈ നല്‍കുക എന്നതാണ് ഇതിന്റെ ഉദ്യേശം.

ഫേസ്ബുക്ക് നേതൃത്വം നല്‍കുന്ന ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗാണ് ഫേസ്ബുക്കിന്റെ ഫ്രീ വൈഫൈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് വിമാനങ്ങള്‍ ആകാശത്തില്‍ പറന്നു വൈഫൈ എത്തിക്കുന്നതാണ് ഫേസ്ബുക്കിന്റെ പ്രധാന പദ്ധതി. ഇതിന്റെ ആദ്യ പരീക്ഷണങ്ങള്‍ അടുത്ത വര്‍ഷം നടക്കും. രണ്ടാഴ്ച തുടര്‍ച്ചയായി പറന്നു റെക്കോര്‍ഡ് സൃഷ്ട്ടിച്ച സൗരോര്‍ജ റിമോട്ട് കണ്‍ട്രോള്‍ വിമാനമായ സെഫയറിന്റെ നിര്‍മ്മാതാക്കളാണ് ഫേസ്ബുക്കിന്റെ വിമാനം നിര്‍മ്മിക്കുന്നത് .കൂടാതെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് വൈഫൈ ,ഇന്‍ഫ്രാറെഡ് ലേസറുകള്‍വഴി വൈഫൈ എന്നീ പദ്ധതികളും ഫേസ്ബുക്കിന് ഉണ്ട്

Top