പ്രാദേശിക നേതാക്കള്‍ കോഴ വാങ്ങി, എം.ടി. രമേശിന് പങ്കില്ലെന്ന് അന്വേഷണ കമ്മിഷന്‍

ramesh

തൃശൂര്‍ : മെഡിക്കല്‍ കോളേജിനു അനുമതി നല്‍കാന്‍ തിരുവനന്തപുരത്തെ പ്രാദേശിക ബിജെപി നേതാക്കള്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണ കമ്മിഷന്‍.

വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് അടക്കമുള്ള നേതാക്കള്‍ക്കു പങ്കില്ലെന്നും കോഴ വിവാദം അന്വേഷിച്ച സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ പറഞ്ഞു.

അന്വേഷിച്ചു കണ്ടെത്തിയ റിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു മാത്രമെ അയച്ചിട്ടുള്ളൂ. ഇതു ചോര്‍ന്നതിനെക്കുറിച്ചു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയതായാണു പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും കണ്ടെത്തലില്‍ പരാമര്‍ശമുള്ളതായാണു റിപ്പോര്‍ട്ടുകള്‍.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപിയിലെ നേതാക്കള്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മറുപടിയുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് രംഗത്തെത്തിയിരുന്നു.

Top