പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി ഇന്ത്യയിലേക്ക്

ഹോണ്ടയ്ക്ക് മറുപടിയുമായി മിത്സുബിഷി.

പുതിയ ഔട്ട്‌ലാന്‍ഡര്‍ ക്രോസ്ഓവറുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് വരുന്നു.

2018 മെയ് മാസത്തോടെ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.

ഫെബ്രുവരി മാസത്തോടെ തന്നെ ഔട്ട്‌ലാന്‍ഡറിന്റെ ബുക്കിംഗ് മിത്സുബിഷി ആരംഭിക്കുമെന്നാണ് സൂചന.

മുമ്പ് ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഔട്ട്‌ലാന്‍ഡര്‍ മിത്സുബിഷിയുടെ നീക്കം വെളിപ്പെടുത്തിയിരുന്നു.

ആദ്യ വരവില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാകും പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ ലഭ്യമാവുക.

2.4 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനിലാണ് മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ ഇന്ത്യന്‍ വരവ്.

169 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് സിവിടി ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ക്രോസ്ഓവറില്‍ മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകള്‍ ഒരുങ്ങും. മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ഭാഷയാണ് പുതിയ ഔട്ട്‌ലാന്‍ഡര്‍ ക്രോസ്ഓവറും പാലിക്കുന്നത്.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീനോട് കൂടിയ റോക്ക്‌ഫോര്‍ഡ് ഫൊസ്‌ഗേറ്റ് ഓഡിയോ സിസ്റ്റം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയും മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ ഫീച്ചറുകളാണ്.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ സുരക്ഷാമുഖം.

ഏകദേശം 30 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യത.

Top