പാസ് വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാന്‍ സംവിധാനവുമായി യാഹു രംഗത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: പാസ്‌വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാവുന്ന സംവിധാനവുമായി യാഹു. ഐ.ഒസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലെ യാഹൂ മെയില്‍ ഉപയോക്താക്കള്‍ക്ക് പാസ്‌വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാം.

അക്കൗണ്ട് കീ എന്ന സംവിധാനം വഴിയാണ് പാസ്‌വേഡ് രഹിത ലോഗിന്‍ സാധ്യമാക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണ്‍ തിരിച്ചറിഞ്ഞാണ് പാസ്‌വേഡ് രഹിത ലോഗിന്‍ പ്രവര്‍ത്തിക്കുന്നത്.

ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണിലേക്ക് യാഹൂ അയയ്ക്കുന്ന സന്ദേശത്തിലെ യെസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ലോഗിന്‍ ചെയ്യാവുന്നതാണ്. ഇതിലൂടെ യഥാര്‍ത്ഥ അക്കൗണ്ട് ഉടമയെ തന്നെ തിരിച്ചറിയാനാകുമെന്നാണ് യാഹുവിന്റെ അവകാശവാദം.

പാസ്‌വേഡ് തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടാലോ മോഷണം പോയാലോ ഇമെയില്‍ മുഖേനയോ ഇതര അക്കൗണ്ട് മുഖേനയോ ഇക്കാര്യം യാഹുവിനെ അറിയിക്കാവുന്നതാണ്.

Top