പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ

ന്യൂഡല്‍ഹി : പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റേതാണ് തീരുമാനം. മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവായേക്കും.

നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി.

സമയപരിധി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അറ്റോണി ജനറല്‍ കെ.കെ.വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.

എന്നാല്‍, ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമായിരിക്കും നീട്ടിയ സമയപരിധി ലഭ്യമാവുകയുള്ളൂവെന്നും സൂചനയുണ്ട്.

ആധാറുമായി ബന്ധപ്പിക്കുന്നത്തില്‍ പലര്‍ക്കും പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

അതേസമയം, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി ആറ് വരെയാണ്.

Top