നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ മോദി, പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസ് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-പലസ്തീന്‍ പ്രതിനിധികളുടെ യോഗത്തിനു മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ആഭ്യന്തര മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്‌ലെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇരുവരുടെയും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച ഇന്ത്യയിലെത്തിയ പലസ്തീന്‍ പ്രസിഡന്റിനും സംഘത്തിനും രാഷ്ട്രപതി ഭവനില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top