ജൂലൈ ഒന്ന് മുതല്‍ നിര്‍ബന്ധിത രേഖയായി ആധാര്‍ മാറുന്നു

Adhar

നാളെ മുതല്‍ നിരവധി കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാകുകയാണ്. ഇതോടെ എല്ലാ സേവനങ്ങള്‍ക്കും ആധാരം ആധാറാണ്.

റേഷന്‍ ആനുകൂല്യം: പൊതു വിതരണസംവിധാനത്തിലൂടെ കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ ലഭിക്കാന്‍ റേഷന്‍ കാര്‍ഡ് ആധര്‍ ബന്ധിതമാകണം.

സ്‌കോളര്‍ഷപ്പ ലഭിക്കാന്‍ :സ്‌കൂളുകളലും കോളജുകളിലും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ വിദ്യാര്‍ഥിയുടെ ആധാര്‍

ആദായനികുതി റിട്ടേണ്‍ : ആദായനികുതി റിട്ടേണ്‍ നല്കാനും നികുതി അടയ്ക്കാനും ആധാര്‍ പാനുമായി (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ബന്ധിപ്പിച്ചിരിക്കണം. ഇത് ആദായനികുതി നിയമം 139 എഎ വകുപ്പു പ്രകാരം നിര്‍ബന്ധിതമാക്കി.

പാന്‍ ലഭിക്കാന്‍ : ആദായനികുതി വകുപ്പു നല്കുന്ന പാന്‍ ലഭിക്കാന്‍ ഇനി ആധാര്‍ നമ്പര്‍ സഹിതം വേണം അപേക്ഷിക്കാന്‍.

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ : പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്‌പോള്‍ നിര്‍ബന്ധമായി വേണ്ട രേഖകളില്‍ ആധാര്‍ കാര്‍ഡും പെടുത്തി.

പിഎഫ് അക്കൗണ്ട്: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും ആധാര്‍ ബന്ധിതമാക്കണം.

റെയില്‍വേ സൗജന്യം: റെയില്‍വേ ടിക്കറ്റുകളില്‍ ഏതു സൗജന്യം ലഭിക്കുന്നതിനും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം.

Top