ഗൂഗിളില്‍ നിന്ന് ചുവടുമാറ്റി ഫയര്‍ഫോക്‌സ്

ഇനി മോസില ഫയര്‍ഫോക്‌സ് തുറക്കുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ഉണ്ടാകില്ല. ഇനി യാഹുവുമായിട്ടാണ് ഫയര്‍ഫോക്‌സ് സഹകരിക്കുക. ഗൂഗിളുമായുള്ള പത്തുവര്‍ഷത്തെ കരാര്‍ അവസാനിച്ചതുമൂലമാണ് മോസില യാഹൂവിലേയ്ക്ക് ചുവടുമാറിയത്. 5 വര്‍ഷമാണ് യാഹൂവുമായുള്ള കരാര്‍.

ഓരോ രാജ്യത്തെയും പ്രധാന സെര്‍ച്ച് എഞ്ചിനുകളായിരിക്കും ഇനിമുതല്‍ ഫയര്‍ഫോക്‌സ് തുറക്കുമ്പോള്‍ കാണുകയെന്ന് ഫയര്‍ഫോക്‌സിന്റെ സ്രഷ്ടാക്കളായ മോസില അറിയിച്ചു. അമേരിക്കയില്‍ യാഹൂവും റഷ്യയില്‍ യാന്‍ഡെക്‌സും ചൈനയില്‍ ബൈഡുവും ഇത്തരത്തില്‍ പ്രത്യക്ഷപ്പെടും.

ഗൂഗിളിനും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും പുറകില്‍ മൂന്നാം സ്ഥാനത്താണ് സൗജന്യ വെബ് ബ്രൗസറായ മോസില ഫയര്‍ഫോക്‌സ്.

Top