ഗസ്റ്റോയ്ക്ക് പുതിയ RS പതിപ്പുമായി മഹീന്ദ്ര; വില 48,180 രൂപ

ഹീന്ദ്ര ഗസ്റ്റോയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. 48,180 രൂപയാണ് മഹീന്ദ്ര ഗസ്റ്റോ RSന്റെ എക്‌സ്‌ഷോറൂം വില.

110 സിസി ഗസ്റ്റോയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുതിയ ഗസ്റ്റോ RS.മോഡലിന് മേല്‍ 6000 രൂപയുടെ പെയ്ടിഎം ക്യാഷ്ബാക്കും മഹീന്ദ്ര നല്‍കുന്നു. 2017 ഓക്ടോബര്‍ 20 വരെയാണ് ക്യാഷ്ബാക്ക് ഓഫറിന്റെ കാലാവധി.

പുതിയ കളര്‍ സ്‌കീമുകളാണ് മഹീന്ദ്ര ഗസ്റ്റോ RSന്റെ പ്രധാന സവിശേഷത.

ബോഡി ഗ്രാഫിക്‌സും, RS ബാഡ്ജിംഗും നേടിയ റെഡ്‌വൈറ്റ്, ബ്ലൂവൈറ്റ് കളര്‍ സ്‌കീമുകളാണ് പുതിയ മോഡലില്‍ ലഭ്യമാവുക.8 bhp കരുത്തും 9 Nm torque ഏകുന്ന 109.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനാണ് പുതിയ മഹീന്ദ്ര ഗസ്റ്റോ RSല്‍ ഇടംപിടിക്കുന്നത്.

സിവിടി യൂണിറ്റാണ് മോഡലില്‍ ഒരുങ്ങുന്നത്. ഫ്രണ്ട്, റിയര്‍ എന്‍ഡുകളില്‍ 130 mm ഡ്രം ബ്രേക്കുകള്‍, ബ്രേക്കിംഗും ഒരുക്കുന്നു.

ഹോണ്ട ആക്ടിവ 4ഏ, ടിവിഎസ് ജൂപിറ്റര്‍, ഹീറോ മായെസ്‌ട്രൊ എഡ്ജ് എന്നിവര്‍ക്ക് എതിരാളിയായാണ് പുതിയ മഹീന്ദ്ര ഗസ്റ്റോ RSന്റെ കടന്നു വരവ്.

Top