കേരളത്തിന് സ്വന്തമായി ഇന്റര്‍നെറ്റ് കമ്പനി രൂപീകരിക്കും

കേരള സര്‍ക്കാര്‍ ഇനി ഇന്റര്‍നെറ്റ് വിതരണരംഗേത്തക്ക്.

കേരളത്തിന് സ്വന്തം ഇന്റര്‍നെറ്റ് കമ്പനി കേരളാഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്(കെഫോണ്‍) രൂപീകരിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അംഗീകരിച്ചു.

കേരളത്തിലുള്ള എല്ലാ വീടുകളിലും സ്പീഡിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കെഫോണ്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനായി 823 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതിയും നല്‍കി.

കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിലൂടെ ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കും. അതിനുശേഷം പ്രാദേശിക കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്കുപയോഗിച്ച് എല്ലാ വീടുകളിലേക്കും ഇന്റര്‍നെറ്റ് എത്തിക്കും.

Top