കമല്‍ഹാസന് ഇനി സ്വന്തം യൂ ട്യൂബ് ചാനലും

ഉലകനായകന്‍ കമലഹാസന് ഇനി സ്വന്തം യൂട്യൂബ് ചാനലും. ഉലഗനായകന്‍ ട്യൂബ് എന്നാണ് പേര്. ഇതിനകം തന്നെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിന് 2,000 സബ്‌സ്‌ക്രൈബേഴ്‌സും 50,000 കാഴ്ചക്കാരെയുമാണ് യുട്യൂബ് ചാനലിന് ലഭിച്ചത്. കെ വായ് മൊഴി ടീമാണ് കമലഹാസന്റെ ട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നത്.

കമലഹാസനുമായുള്ള ചോദ്യോത്തര പംക്തി യൂട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമലഹാസന്റെ കവിതകളും സിനിമകളെ കുറിച്ചുള്ള വിവരങ്ങളും യൂട്യൂബിലൂടെ പങ്കുവയ്ക്കാനാണ് ആലോചന.

ഉത്തമവില്ലന്‍, വിശ്വരൂപം 2 ,പാപനാശവുമാണ് കമലഹാസന്റെ പുതിയ ചിത്രങ്ങള്‍.

Top