എല്‍ജി എല്‍ 80 ഡ്യുവല്‍, എല്‍ 90 ഡ്യുവല്‍ മോഡലുകളുടെ വില കുറച്ചു

എല്‍ജിയുടെ മിഡ്-റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ വില കുറച്ചു. എല്‍ 80 ഡ്യുവല്‍, എല്‍ 90 ഡ്യുവല്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ വിലയാണ് എല്‍ജി കുറച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ എല്‍ജി ഇതുവരെ വിലക്കുറവ് ഔ്േദ്യാഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതുക്കിയ വിലയനുസരിച്ച് എല്‍ജി എല്‍90 ഡ്യുവല്‍ മോഡല്‍ 13,499 രൂപയ്ക്കും എല്‍ജി എല്‍80 ഡ്യുവല്‍ മോഡല്‍ 11,999 രൂപയ്ക്കും ലഭ്യമാണ്.

എല്‍ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പഴയ വിലയില്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രമുഖ ഈ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് എല്‍80 ഡ്യുവല്‍ മോഡല്‍ 11,899 രൂപയ്ക്കും, എല്‍90 ഡ്യുവല്‍ മോഡല്‍ 13,489 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

മെയ് മാസം വിപണിയിലെത്തിയ എല്‍ജി എല്‍80 ഡ്യുവല്‍ മോഡലിന് 17,500 രൂപയും, എല്‍90 ഡ്യുവല്‍ മോഡലിന് 19,000 രൂപയുമായിരുന്നു ലോഞ്ചിംഗ് വില. കഴിഞ്ഞ സെപ്റ്റംബറില്‍ എല്‍ജി ചില മോഡലുകളുടെ വില ഔദ്യോഗികമായി കുറച്ചിരുന്നു. എല്‍ജി 60എല്‍, എല്‍ജി 70എല്‍, എല്‍ജി എഫ്70 എന്നീമോഡലുകളുടെ വിലകള്‍ ഇപ്രകാരം കുറച്ചിരുന്നു. എല്‍ജി ജി3 മോഡലിന് ഏകദേശം 5000 -ാളം രൂപയാണ് കുറച്ചത്.

Top