ഇന്‍ര്‍നെറ്റ് ഉപയോഗത്തില്‍ അമേരിക്കയെ വെട്ടി ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തേയ്ക്ക് കുതിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ 302 മില്യണ്‍ ജനങ്ങള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപോയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐ.എ.എം.എ.ഐ) കണക്കു പ്രകാരം ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 32 ശതമാനം വര്‍ദ്ധിക്കും. 213 മില്യണ്‍ ജനങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. നിലവില്‍ 278 മില്യണ്‍ ജനങ്ങളാണ് ഉപയോക്താക്കളായുള്ളത്. 2015 ജൂണോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 354 മില്യണ്‍ ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 279 മില്യണ്‍ ജനങ്ങളുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 600 മില്യണ്‍ ഉപയോക്താക്കളുമായി ചൈനയാണ് മുന്നില്‍ നില്‍ക്കുന്നത്.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 10 മില്യണില്‍ നിന്ന് 100 മില്യണില്‍ എത്താന്‍ 10 വര്‍ഷം എടുത്തിരുന്നു. എന്നാല്‍ 100 മില്യണില്‍ നിന്ന് 200 ലെത്താന്‍ മൂന്നു വര്‍ഷം മാത്രമേ എടുത്തുള്ളൂ. അതേസമയം, 200 മില്യണില്‍ നിന്ന് 300 മില്യണിലേക്കെത്താന്‍ വെറും ഒരു വര്‍ഷമേ എടുക്കുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്.

278 മില്യമില്‍ 177 മില്യണ്‍ ജനങ്ങളും അര്‍ബന്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഡിസംബറോടെ ഇത് 190 മില്യണാകും. 2015 ജൂണോടെ 216 മില്യണും. റൂറല്‍ മേഖലയില്‍ 101 മില്യണ്‍ ജനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

Top