‘ഹൈടെക് മോഡി’; സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ള 30 പേരില്‍ നരേന്ദ്ര മോഡിയും

ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം സ്വാധീനമുള്ള 30 പേരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. അമേരിക്കന്‍ ബറാക്ക് ഒബാമയും ഈ പട്ടികയിലിടം നേടിയിട്ടുണ്ട്. ടൈം മാഗസിന്‍ നടത്തിയ കണക്കെടുപ്പിലാണ് മോഡിയുടെ ഇന്റര്‍നെറ്റ് പ്രശസ്തി വിവരം പുറത്തു വന്നത്.

ഹാരിപോര്‍ട്ടര്‍ പരമ്പരയുടെ ഉപജ്ഞാതാവ് ജെ.കെ റൗളിംഗ്, ഗായകന്‍ ടെയ്‌ലര്‍ സ്വിഫ്റ്റ്, പോപ്പ് ഗായിക ഷക്കീറ തുടങ്ങിയവരും പട്ടികയിലിടം നേടിയിട്ടുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നരേന്ദ്രമോഡിക്ക് 38 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ളതായി ടൈം മാഗസിന്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ നേതാക്കളില്‍ ഒബാമ കഴിഞ്ഞാല്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ളതും സാക്ഷാല്‍ മോഡി തന്നെ. തന്റെ സമകാലികരെക്കാള്‍ സോഷ്യല്‍ മീഡിയയുടെ പ്രയോജനം ഏറ്റവും നന്നായി അറിയാവുന്ന നേതാവും മോഡി തന്നെയാണെന്നും ടൈം മാഗസിന്‍ പറയുന്നു.

ജനങ്ങളുമായി സംവദിക്കാന്‍ മോഡി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും സോഷ്യല്‍ മീഡിയയാണ്. കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യസന്ദര്‍ശിക്കുന്ന വിവരം മോഡി ട്വിറ്ററിലൂടെ അറിയച്ച കാര്യം ടൈം മാഗസിന്‍ പരാമര്‍ശിച്ചു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ ഒരാള്‍ക്ക് ലോക പ്രശസ്തമാകാമെന്നും മാഗസിന്‍ പറയുന്നു.

ഫേസ് ബുക്കില്‍ ഏറ്റവും അധികം ആള്‍ക്കാര്‍ ലൈക്ക് ചെയ്യുന്നതും ട്വിറ്ററില്‍ ഏറ്റവും ഫോളോവേഴ്‌സ് ഉള്ളതുമായ ലോക നേതാവ് ബറാക്ക് ഒബാമയാണ്. റിയാലിറ്റി സ്റ്റാര്‍ കിം കര്‍ദാഷ്യന്‍, ഗായകന്‍ ജസ്റ്റിന്‍ ബെയ്ബര്‍, നടി ഗ്വിനെത് പാള്‍ട്രോ, ചൈനീസ് നടി യാവോ ചെന്‍ തുടങ്ങിയവരും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

Top