ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ലക്ഷ്യമിട്ട് ഷവോമി; പുതുമകളുമായി എംഐ 4 സി അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് എംഐ 4സി സെപ്റ്റംബര്‍ 23 മുതല്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കും. ലുക്കിലും ഫീച്ചറുകളിലും പുതുമകളുമായാണ് ഷവോമി എംഐ 4സി വിപണിയിലെത്തുന്നത്.

അഞ്ചു ഇഞ്ച് ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്‌സെറ്റില്‍ സണ്‍ലൈറ്റ് ഡിസ്‌പ്ലേ സംവിധാനവും ഷവോമി എംഐ 4സിയിലുണ്ട്. ഷവോമി എംഐ 4സി 2 ജിബി റാം മോഡലിനു ഏകദേശം 13,500 രൂപയും 3 ജിബി റാം മോഡലിനു 15,500 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.

ഷവോമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റില്‍ ഇരട്ടസിം ഉപയോഗിക്കാനാകും. 4ജി എംഐ 4സി മോഡലില്‍ 64 ബിറ്റ് കോല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 808 ്‌പ്രോസസറും പെട്ടെന്ന് ചാര്‍ജിങിനുള്ള ടെക്‌നോളജിയും ഉപയോഗിച്ചിട്ടുണ്ട്. 13 എംപി പിന്‍കാമറയും 5 എംപി മുന്‍കാമറയുമുള്ള ഹാന്‍ഡ്‌സെറ്റ് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി പിടിച്ചെടുക്കുമെന്നാണ് കരുതുന്നത്.

ഷവോമി എംഐ 4സിന് 7.8 എംഎം കട്ടിയും 132 ഗ്രാം തൂക്കവുമുണ്ട്. 3080 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഉല്‍പന്നം ചാരം, പിങ്ക്, മഞ്ഞ, നീല എന്നീ നാലു നിറങ്ങളില്‍ ലഭ്യമാണ്.

Top