ആന അലറലോടലറലിൽ ഇൻസമാം ഇമ്രാൻഖാൻ എന്ന കഥാപാത്രമായി ധര്‍മജന്‍ ബോള്‍ഗാട്ടി

വിനീത് ശ്രീനിവാസൻ നായകനാകുന്ന ആന അലറലോടലറലിൽ ഇൻസമാം ഇമ്രാൻഖാൻ എന്ന കഥാപാത്രമായി ധര്‍മജന്‍ ബോള്‍ഗാട്ടി.

ചിത്രത്തിൽ ധര്‍മജന്‍ ബോള്‍ഗാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

മാമുക്കോയ, ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറൻമൂട് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് കേന്ദ്ര കഥാപാത്രം.

ശരത് ബാലന്റേതാണ് തിരക്കഥ. അനു സിത്താരയാണ് ചിത്രത്തിലെ നായിക.

പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top