അമ്മ ഫെയ്‌സ്ബുക്കില്‍ നോക്കിയിരുന്നു രണ്ടുവയസുകാരന്‍ മുങ്ങിമരിച്ചു

ലണ്ടന്‍: ഫോണില്‍ ഫെയ്‌സ്ബുക്ക് നോക്കിക്കൊണ്ടിരിക്കെ, രണ്ടു വയസ്സുകാരന്‍ മുങ്ങിമരിച്ച സംഭവത്തില്‍ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവ്. 2014 മാര്‍ച്ച് 17നാണ് സംഭവം. ബ്രിട്ടീഷുകാരി ക്ലെയര്‍ ബാര്‍നെറ്റിനെ (31) മോശം രക്ഷിതാവെന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്. ഏതുകുട്ടിയെ ഇവരുടെകൂടെ വിട്ടാലും അപകടമാണെന്നും ജഡ്ജി വിലയിരുത്തി.

കിഴക്കന്‍ യോര്‍ക്ഷയറിലെ ബെവെര്‍ലിയിലെ വീട്ടില്‍ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ടുവയസ്സുകാരന്‍ ജോഷ്വ ബാര്‍നെറ്റ് കുളത്തില്‍ വീണത്. അപകടസമയത്ത് അമ്മ ക്‌ളെയര്‍ ബാര്‍നെറ്റ് ഫെയ്‌സ്ബുക്കിലായിരുന്നെന്ന് കോടതി കണ്ടെത്തി.കുഞ്ഞിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പോലീസ് ചോദ്യംചെയ്യലില്‍ അമ്മ പരസ്പരവിരുദ്ധമായാണ് മൊഴി നല്‍കിയത്. കുട്ടിയെ ഇവര്‍ റോഡില്‍ അശ്രദ്ധമായി കളിക്കാന്‍ വിടാറുണ്ടെന്നും ഒരിക്കല്‍ കാറപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

Top