Kerala

dead body

കാസര്‍ഗോഡ് വൃദ്ധന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കാസര്‍ഗോഡ്: കരിന്തളത്ത് വ്യദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൂര പടവ് സ്വദേശി ചിണ്ടനെയാണ് തലയ്ക്കും കൈക്കും പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു.Politics

kodiyeri

പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചു; മന്ത്രിസഭാ പുന:സംഘടനയില്ലെന്ന് കോടിയേരി

തൃശ്ശൂര്‍: സിപിഎമ്മില്‍ വിഭാഗീയത ഇല്ലാതായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശ്ശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടിക്കിടയില്‍ ഉണ്ടായിരുന്ന വിഭാഗീയത ഇല്ലാതായെന്നും നിലവില്‍ മന്ത്രിസഭാ പുനഃസംഘടന അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം-സിപിഐNational

hit car

ബിഹാറില്‍ 9 വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനം ബിജെപി നേതാവിന്റേത്

മുസഫര്‍പുര്‍: ബിഹാറില്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് കുട്ടികള്‍ക്കു മേല്‍ ഇടിച്ചുകയറിയ വാഹനം ബിജെപി നേതാവ് മനോജ് ബൈതയുടെ ഉടമസ്ഥതയിലുള്ളതെന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അപകടത്തില്‍ പങ്കില്ലെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു. ബിഹാറിലെ മിനാപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയുണ്ടായ അപകടത്തില്‍ ഒന്‍പതുInternational

Taliban

അഫ്ഗാനിൽ സുരക്ഷ സേനയുടെ ആക്രമണത്തിൽ താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സുകൾ നടത്തിയ ആക്രമണത്തിൽ 9 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാഗ്ലാൻ പ്രവിശ്യയിലാണ് സേന ആക്രമണം നടത്തിയത്. ടാല ബർഫാക് ജില്ലയിലെ ടർമോഷ് താഴ്വരയിൽ നടന്ന ആക്രമണത്തിൽ തീവ്രവാദികൾ നിർമ്മിച്ചEntertainment

parole mammootty

മമ്മൂട്ടി നായകനായെത്തുന്ന പരോളിന്റെ ഡിജിറ്റല്‍ ഫ്‌ളിപ്പ് പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പരോളിന്റെ ഡിജിറ്റല്‍ ഫ്‌ളിപ്പ് പുറത്തിറങ്ങി. അജിത് പൂജപ്പുരയുടേ തിരക്കഥയില്‍ എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന,Special

28313275_784550521746233_1004873514_n

കേരള പൊലീസിന് ഇത് അഭിമാന നിമിഷം . . മുഴുവന്‍ പ്രതികളെയും ശരവേഗത്തില്‍ പിടിച്ചു

പാലക്കാട്: കേരള പൊലീസിനിത് അഭിമാന നിമിഷം. രാജ്യത്തെ നടുക്കിയ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ശരവേഗതയില്‍ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞു. മന:സാക്ഷിയെ ഞെട്ടിച്ച കൊല കേസില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്ത് കുമാറിന്റെBusiness

gold-prize

സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല ; പവന് 22,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 22,640 രൂപയിലും ഗ്രാമിന് 2,830 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.Technology

Untitled-1-google

ചിത്രങ്ങള്‍ സേവ്‌ ചെയ്യുന്നതിനുള്ള വ്യൂ ഇമേജ് ബട്ടൺ ഗൂഗിൾ നീക്കം ചെയ്തു

ഗൂഗിള്‍ സേര്‍ച്ച് സംവിധാനത്തില്‍ ചിത്രങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിച്ചിരുന്ന വ്യൂ ഇമേജ് ബട്ടണ്‍ ഗൂഗിള്‍ നീക്കം ചെയ്തു. ചിത്രങ്ങള്‍ സേവ് ചെയ്യാനാഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ വിസിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ചിത്രം കണ്ടെത്തിSports

Bengaluru FC

ഐഎസ്എല്ലില്‍ ബെംഗളുരു-ജംഷഡ്പൂര്‍ പോരാട്ടം ; ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യത ഇന്നറിയാം

ഭുവനേശ്വർ: ഐഎസ്എല്‍ മത്സരത്തിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ന് ജാംഷഡ്പൂര്‍ ബെംഗളൂരു എഫ് സിയെ നേരിടും. മത്സരം വിജയിച്ച് പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാനാണ് ജംഷഡ്പൂര്‍ കളത്തിലിറങ്ങുന്നത്. ഒന്നാം സ്ഥാനത്തുള്ള ബെംഗളുരു സെമി യോഗ്യത ഉറപ്പിച്ചെങ്കിലും ജാംഷഡ്പൂര്‍ മത്സരത്തില്‍ ജയിച്ചാല്‍ സെമിയില്‍ കടക്കാനുള്ളAuto

cars

വാഹനങ്ങളുടെ മികച്ച പ്രകടനത്തിന്‌ ‘പെര്‍ഫോമന്‍സ്‌ മോഡിഫിക്കേഷനുകൾ’

കുടുംബാംഗങ്ങളെയെല്ലാം തൃപ്തിപ്പെടുത്താന്‍ ‘സ്‌പോര്‍ടി പെര്‍ഫോര്‍മന്‍സ്’ കാര്‍ എന്ന സങ്കല്‍പം മിക്കവരും ഉപേക്ഷിക്കുകയാണ്‌ പതിവ്. 50,000 രൂപയ്ക്ക് താഴെ ചിലവുള്ള പെര്‍ഫോമന്‍സ് മോഡിഫിക്കേഷനുകള്‍ നത്തിയാല്‍ കാറിന്റെ പ്രകടനം മെച്ചപ്പെടുത്താം. എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഇസിയു റീമാപ് സോഫ്റ്റ്‌വെയര്‍ ലക്ഷ്യമിടുന്നത്.Back to top